23 ഓഗസ്റ്റ് 2021

മുക്കത്ത് യുവാവിനെ സംഘം ചേർന്ന് മർദിച്ചു.
(VISION NEWS 23 ഓഗസ്റ്റ് 2021)
കോഴിക്കോട് മുക്കത്ത് വാഹന വാഷിങ് സ്ഥാപന ഉടമയെ ക്രൂരമായി മർദിച്ചു. വാഹന വാഷിങ് സ്ഥാപനയുടമ റൂജീഷ് റഹ്മാനെയാണ് സംഘം മർദിച്ചത്. വാഹനം കഴുകി നൽകാൻ വൈകിയതിനെ തുടർന്നാണ് മർദിച്ചതെന്ന് റൂജീഷിന്റെ ബന്ധുക്കൾ.

മൂന്ന് ബൈക്കുകളിലായെത്തിയ സംഘമാണ് മർദിച്ചത്. മർദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യമാണ് പുറത്ത് വന്നിട്ടുണ്ട്. മർദനത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only