👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


08 ഓഗസ്റ്റ് 2021

ഒളിമ്പിക്സിന് ഇന്ന് സമാപനം
(VISION NEWS 08 ഓഗസ്റ്റ് 2021)
17 ദിവസങ്ങൾ നീണ്ടുനിന്ന ലോക കായിക മാമാങ്കം '2020 ടോക്യോ ഒളിമ്പിക്സിന്' ഇന്ന് സമാപനം. പ്രാദേശിക സമയം രാത്രി 8 മണിക്കാണ് സമാപന ചടങ്ങുകള്‍ നിശ്ചയിച്ചിട്ടുള്ളത്. ടോക്യോ ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ വച്ചാണ് സമാപന ചടങ്ങുകള്‍ നടക്കുക
2024 പാരീസ് ഒളിമ്പിക്സിനായുള്ള പതാകയും ചടങ്ങില്‍ വച്ച് കൈമാറും. ടോക്യോ ഗവര്‍ണറില്‍ നിന്നും പാരീസ് മേയര്‍ പതാക ഏറ്റുവാങ്ങുന്നതോടെ 2024 ഒളിമ്പിക്സിനുള്ള കാത്തിരിപ്പും ആരംഭിക്കും. അവസാനദിവസത്തില്‍ വോളിബോള്‍, വാട്ടര്‍പോളോ, ബോക്സിംഗ്, ഹാന്‍ഡ്ബോള്‍, ട്രാക്ക് ആന്‍ഡ് ഫീല്‍ഡ ഇവന്റസ്, ബാസ്‌ക്കറ്റ്ബോള്‍ തുടങ്ങിയ മത്സരങ്ങളാണ് നടക്കാനുള്ളത്.

എന്നാൽ ചടങ്ങിന് കാലാവസ്ഥ ഭീഷണിയാണ്. ഇന്ന് നഗരത്തില്‍ ചുഴലിക്കാറ്റിന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി. നഗരത്തിലും പസഫിക് സമുദ്രത്തോട് ചേര്‍ന്ന് കിടക്കുന്ന ഭാഗങ്ങളിലും മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റ് ഉണ്ടായേക്കുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only