👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


09 ഓഗസ്റ്റ് 2021

സമസ്ത മുശാവറ അംഗം ശൈഖുനാ വാവാട് കുഞ്ഞികോയ മുസ്‌ലിയാർ നിര്യാതനായി
(VISION NEWS 09 ഓഗസ്റ്റ് 2021)

കൊടുവള്ളി : പ്രമുഖ പണ്ഡിതനും സമസ്ത മുശാവറ അംഗവുമായ വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ (82) ഓർമ്മയായി. ഏറെ നാളായി അസുഖ ബാധിതനായിരുന്നു അദ്ധേഹം.
അനേകം മഹല്ലുകളുടെ ഖാസി കൂടിയാണ്. 

ഭാര്യ: ഫാത്തിമ
മക്കൾ: അബ്ദുറഹിമാൻ,റം ലം, സഫിയ, സൽമ, മുഹമ്മദ്‌ ബാഖവി ഹൈതമി (മുദരിസ്‌- ഒടുങ്ങാക്കാട്‌ മഖാം), ബരീറ.
മരുമക്കൾ: താഹിറ, പരേതനായ ബാവ മുസ്ലിയാർ, ഉബൈദുള്ള ഫൈസി ആലുംതറ, അബ്ദുൽ സലാം മുസ്ലിയാർ വാവാട്‌, ഫാത്തിമ, ടി.വി.സി അബ്ദു സമദ്‌ ഫൈസി വാഴക്കാട്‌.

ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാർ, കോട്ടുമല അബൂബക്കർ മുസ്ലിയാർ, താഴേക്കോട് കുഞ്ഞലവി മുസ്ലിയാർ, അണ്ടോണ അബ്ദുല്ല മുസ്ലിയാർ, നാരകശ്ശേരി അബൂക്കർ മുസ്ലിയാർ തുടങ്ങിയവർ പ്രധാന ഉസ്താദുമാരും,
പി.എം.എസ്.എ പുക്കോയ തങ്ങൾ, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ, ഇ.കെ ഉമറുല് ഖാദിരി, കണ്ണിയാലമ മൗല എന്നിവര്‍ ആത്മീയ ഗുരുക്കന്മാരുമാണ്.

ഖബറടക്കം ഇന്ന് വൈകീട്ട്‌ മൂന്ന് മണിക്ക്‌ വാവാട്‌ ജുമാ മസ്ജിദ്‌ ഖബർ സ്ഥാനിൽ നടക്കും.
മയ്യിത്ത്‌ നിസ്കാരം വീടിൽ വെച്ചും, പള്ളിയിൽ വെച്ചും നടക്കുന്നതായിരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only