👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

26 ഓഗസ്റ്റ് 2021

കൊവിഡ് ബാധിച്ച് ഭാര്യയും,കുഞ്ഞും മരിച്ചു : മനംനൊന്ത് യുവാവ് ജീവനൊടുക്കി
(VISION NEWS 26 ഓഗസ്റ്റ് 2021)
എറണാകുളം ചെങ്ങമനാട് യുവാവിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വീട്ടില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മകനായ വിഷണുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൗദിയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച ഭാര്യയുടെയും നവജാത ശിശുവിന്റെയും വേര്‍പാടില്‍ വിഷ്ണു അതീവ ദുഃഖത്തിൽ ആയിരുന്നു.

വ്യാഴാഴ്ച രാവിലെ വിഷ്ണുവിന്റെ വീട്ടുകാര്‍ കിടപ്പ് മുറിയുടെ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അവശനിലയിലായിരുന്ന വിഷ്ണുവിനെ നാട്ടുകാര്‍ ദേശം സി.എ.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എട്ട് മാസം ഗര്‍ഭിണിയായിരുന്ന ഭാര്യ ഗാഥയെ കഴിഞ്ഞ ജൂലൈ മാസം പ്രസവത്തിന് നാട്ടിലേക്ക് കൊണ്ടുവരാന്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ആശുപത്രിയില്‍ പരിശോധന നടത്തുന്നതിനിടെ കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്.

അതീവഗുരുതരാവസ്ഥയിലായിരുന്നു ഗാഥ. കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തെങ്കിലും ഗാഥ മരിച്ചു. അതിതീവ്രപരിചരണ വിഭാഗത്തിലായിരുന്ന കുഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മരിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only