👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


05 ഓഗസ്റ്റ് 2021

കൊവിഡ് നിയന്ത്രണം; പുതുക്കിയ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
(VISION NEWS 05 ഓഗസ്റ്റ് 2021)
അറിയേണ്ട കാര്യങ്ങൾ ഇതാ
പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങളും ഇളവുകളും ഇന്നുമുതല്‍ പ്രാബല്യത്തില്‍. ആഴ്ചയില്‍ ആറുദിവസം കടകള്‍ തുറക്കാം. വാക്സിനേഷന്‍ എടുത്തവര്‍, ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, കൊവിഡ് വന്നു ഒരു മാസത്തിനുള്ളില്‍ ഭേദമായവര്‍ എന്നിവര്‍ക്കാണ് കടകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുമതിയുള്ളത്. രോഗസ്ഥിരീകരണ നിരക്ക് അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ക്കു പകരം പഞ്ചായത്തുകളിലെ ജനസംഖ്യയില്‍ രോഗികളുടെ അനുപാതം കണക്കാക്കിയുള്ള നിയന്ത്രണങ്ങളാണ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരിക. പഞ്ചായത്തുകളില്‍ ആയിരം ആളുകളില്‍ പത്തു പേര്‍ക്ക് രോഗം ഉണ്ടെങ്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാകും ഉണ്ടാകുക.

കടകൾ, ചന്തകൾ, വ്യാപാര സ്ഥാപനങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ, വ്യവസായ സ്ഥാപനങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, എന്നിവ ആഴ്ചയിൽ 6 ദിവസവും തുറക്കാം. മുതിർന്നവർക്കൊപ്പം കുട്ടികളെയും കടകളിൽ കൊണ്ടു പോകാം. എല്ലാ കടകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റു സ്ഥാപനങ്ങളിലും ജീവനക്കാരുടെ കൊവിഡ് പ്രതിരോധ വാക്സിനേഷൻ വിവരങ്ങളും ഒരു സമയത്ത് എത്ര പേരെ അനുവദിക്കുമെന്നതും പ്രദർശിപ്പിക്കണം. കടകൾക്കുള്ളിലും, പുറത്തും തിരക്ക് ഒഴിവാക്കുന്നതിന്റെ ഉത്തരവാദി‍ത്തം കടയുടമകൾക്കാണ്.

ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും രാത്രി 9.30 വരെ ഓൺലൈൻ ഡെലിവറി നടത്താം. തുറ‍സ്സായ പ്രദേശങ്ങളിലും, വാഹനത്തിനു‍ള്ളിലും, പാർക്കിങ് പ്രദേശങ്ങളിലും അകലം പാലിച്ച് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ട്. ഓൺലൈൻ ഡെലിവ‍റിക്കു മാത്രമായി മാളുകൾ തുറക്കാം. ബാങ്കുകൾക്ക് തിങ്കൾ മുതൽ ശനി വരെ പ്രവർത്തനാനുമതിയുണ്ട്. സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ,, സ്വയം ഭരണ സ്ഥാപനങ്ങൾ, കമ്മിഷനുകൾ, കമ്പനികൾ എന്നിവയ്ക്ക് തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only