👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

25 ഓഗസ്റ്റ് 2021

സോൾജെൻസ്മ മരുന്ന് കുത്തിവച്ചു; മുഹമ്മദിന്‍റെ ചികിത്സ തുടങ്ങി
(VISION NEWS 25 ഓഗസ്റ്റ് 2021)
സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗം ബാധിച്ച ഒന്നരവയസ്സുകാരന്‍ മുഹമ്മദിന്റെ ചികിത്സ കോഴിക്കോട് മിംസ് ആശുപത്രിയില്‍ തുടങ്ങി. അമേരിക്കയില്‍ നിന്നെത്തിച്ച സോള്‍ജെന്‍സ്മ മരുന്ന് കുട്ടിക്ക് കുത്തിവെച്ചു. അസ്ഥികള്‍ ശോഷിക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ ജനിതക രോഗമായിരുന്നു മുഹമ്മദിന്.

18 കോടി രൂപയായിരുന്നു സോള്‍ജെന്‍സ്മ എന്ന മരുന്നിനാവശ്യം. ഇതിനു വേണ്ടി ജനങ്ങളുടെ സഹായം തേടിയപ്പോള്‍ 46.78 കോടി രൂപയാണ് മലയാളികള്‍ നല്‍കിയത്. കണ്ണൂര്‍ മാട്ടൂരിലെ പികെ റഫീഖ്, പിസി മറിയുമ്മ ദമ്പതികളുടെ മകനാണ് മുഹമ്മദ്. മുഹമ്മദിന്റെ സഹോദരി അഫ്രയും എസ്എംഎ രോഗബാധിതയാണ്. മുഹമ്മദിന് പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒരു ദിവസം കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only