29 ഓഗസ്റ്റ് 2021

കോ‍ഴിക്കോട് റെയിൽവെ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം
(VISION NEWS 29 ഓഗസ്റ്റ് 2021)
കോ‍ഴിക്കോട്:  വടകര കരിമ്പനപ്പാലത്ത് റെയിൽവെ ട്രാക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. നാൽപത്തിയഞ്ച് വയസിനടുത്ത് പ്രായം തോന്നുന്ന പുരുഷന്റെതാണ് മൃതദേഹം.
വൈകിട്ട് ആറ് മണിയോടെയാണ് മൃതദേഹം കണ്ടത്. ട്രെയിനിൽ നിന്ന് വീണതാണോയെന്ന് സംശയിക്കുന്നുണ്ട്.
അഞ്ച് ദിവസത്തോളം പഴക്കമുള്ളതായി സംശയിക്കുന്നു . വടകര പൊലീസ് സ്ഥലത്തെത്തി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only