👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


08 ഓഗസ്റ്റ് 2021

പി.ജി ഡോക്ടർമാരുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു
(VISION NEWS 08 ഓഗസ്റ്റ് 2021)
സംസ്ഥാനത്തെ പിജി ഡോക്ടർമാർ തിങ്കളാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റി വച്ചു. നാളെ മുതൽ ആയിരുന്നു അനിശ്ചിതകാല സമരം തീരുമാനിച്ചത്.

വരുന്ന ചൊവ്വാഴ്ച ചർച്ച നടത്താമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നൽകിയ സാഹചര്യത്തിലാണ് ഡോക്ടർമാർ സമരം മാറ്റിവച്ചത്. 

ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി നടന്ന ചർച്ചയിൽ ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിക്ക് പിജി സംഘടനാ പ്രതിനിധികളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് സംഘടനയെ അറിയിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only