01 ഓഗസ്റ്റ് 2021

വ്യാഴാഴ്ച മുതൽ കേരളത്തിൽ നിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി തമിഴ്നാട്
(VISION NEWS 01 ഓഗസ്റ്റ് 2021)

 കർണാടകയ്ക്ക് പിന്നാലെ കേരളത്തിൽ നിന്നും എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി തമിഴ്നാട് സർക്കാരും രംഗതെത്തി. സംസ്ഥാനത്തെ കൊവിഡ് കേസുകളിൽ ഉണ്ടായ വർധനവാണ് അയൽ സംസ്ഥാനങ്ങളെ മുൻകരുതലെടുക്കാൻ നിർബന്ധിതരാക്കിയത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുമ്പോളും സംസ്ഥാനത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only