👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


01 ഓഗസ്റ്റ് 2021

ഐ.സി.ഐ.സി.ഐ. ബാങ്ക് സർവീസ് ചാർജുകൾ പരിഷ്കരിച്ചു
(VISION NEWS 01 ഓഗസ്റ്റ് 2021)

 


ഐ.സി.ഐ.സി.ഐ. ബാങ്ക് സേവിങ്സ് അക്കൗണ്ട് ഉടമകൾക്കുള്ള സർവീസ് ചാർജുകൾ പരിഷ്കരിക്കുന്നു. ഓഗസ്റ്റ് ഒന്ന് മുതൽ പുതുക്കിയ ചാർജുകൾ ബാധകമാകും. എ.ടി.എം. ഉപയോഗം, പണമിടപ്പാട്, ചെക്ക്‌ബുക്ക്ചാർജുകൾ എന്നിവയിലെല്ലാം മാറ്റം വരും. നിക്ഷേപം, പണം പിൻവലിക്കൽ ഉൾപ്പെടെ നാല് സൗജന്യ ഇടപാടുകളാണ് അക്കൗണ്ട് ഉടമകൾക്ക് അനുവദിച്ചിരിക്കുന്നത്. ഇതിൽ കൂടിയാൽ ഒന്നിന് 150 രൂപ വീതം നൽകേണ്ടി വരും. ഏത് നഗരത്തിലും മാറാവുന്ന 25 ചെക്ക് ലീഫുകൾ ഓർ മാസം സൗജന്യമാണ്. ശേഷം 10 ലീഫിന് 20 രൂപ വച്ച് ഈടാക്കും.

ആറ് മെട്രോ നഗരങ്ങളിൽ മാസത്തിലെ ആദ്യത്തെ മൂന്ന് ഇടപാടുകൾ സൗജന്യമാണ്. സാമ്പത്തിക – ഇതര ഇടപാടുകൾ ഒന്നിച്ചായിരിക്കും ഇവിടെ കണക്കാക്കുക. മറ്റിടങ്ങളിൽ മാസത്തിൽ ആദ്യത്തെ അഞ്ച് ഇടപാടുകൾ സജന്യമായിരിക്കും. അതിന് ശേഷം വരുന്ന ഇടപാടുകൾക്ക് ഒന്നിന് 20 രൂപയും പിൻ ജനറേഷൻ, ബാലൻസ് പരിശോധന എന്നിവ പോലെയുള്ള സാമ്പത്തികേതര ഇടപാടുകൾക്ക് 8.50 പൈസ വീതം ഈടാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only