👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

14 ഓഗസ്റ്റ് 2021

ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണം; പൊലീസ് ഹർജി നൽകി
(VISION NEWS 14 ഓഗസ്റ്റ് 2021)
ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹർജി നൽകി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇത് സംബന്ധിച്ച് അപേക്ഷ സമർപ്പിച്ചു. പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കലാപത്തിന് ആഹ്വാനം ചെയ്തു എന്ന വകുപ്പ് കൂടി വ്ളോ​ഗർ സഹോദരന്മാർക്കെതിരായ കേസിൽ ഉൾപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. പൊതുമുതൽ നശിപ്പിക്കൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെത്തൽ തുടങ്ങിയ വകുപ്പുകൾ നേരത്തെ ചേർത്തിരുന്നു. കേസ് ചെവ്വാഴ്ച കോടതി പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് വ്ലോഗർമാരായ ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കളക്ടറേറ്റിൽ ആർ.ടി.ഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയതിനായിരുന്നു നടപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only