👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


07 ഓഗസ്റ്റ് 2021

പരീക്ഷകൾക്ക് വൈകില്ല .. കെ എസ് ആർ ടി സി കൂടുതൽ സർവീസുകൾ നടത്തും
(VISION NEWS 07 ഓഗസ്റ്റ് 2021)

ഇന്നും നാളെയും സംസ്ഥാനത്ത് നടക്കുന്ന പരീക്ഷയ്ക്കായി കൂടുതല്‍ സര്‍വീസുകള്‍ നടത്തുവാന്‍ കെഎസ്‌ആര്‍ടിസി. എസ്.സി ഡെവലപ്മെന്റ് ഓഫീസര്‍ ​ഗ്രേഡ് 2 , ജില്ലാ മാനേജര്‍ എന്നീ പി.എസ്.സി പരീക്ഷകളാണ് ഇന്ന് നടക്കുന്നത്. തിരുവനന്തപുരം , കൊച്ചി എന്നിവിടങ്ങളിലെ ഇരുപത് സെന്ററുകളിലായി സെന്‍ട്രല്‍ ആര്‍മിഡ് പൊലീസ് ഫോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ നാളെയും നടക്കും.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌കൊണ്ട് പരീക്ഷാര്‍ഥികള്‍ക്ക് കൃത്യ സമയത്ത് തന്നെ പരീക്ഷാ സെന്ററുകളില്‍ എത്തിച്ചേരാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി നല്‍കിയിട്ടുണ്ട്. ശനി , ഞായര്‍ ദിവസങ്ങളില്‍ കൂടുതല്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഡിപ്പോകളില്‍ നിന്നും റെയില്‍വെ സ്റ്റേഷനുകളില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുമെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചിട്ടുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലും 'Ente KSRTC' എന്ന മൊബൈല്‍ ആപ്പിലൂടെയും യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ബുക്കിംഗ് നടത്തുവാനും സാധിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only