👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


16 ഓഗസ്റ്റ് 2021

ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ സംഘടിപ്പിച്ചു
(VISION NEWS 16 ഓഗസ്റ്റ് 2021)


കൊടുവള്ളി : നെഹ്‌റു യുവ കേന്ദ്ര കോഴിക്കോടിന്റെ  നേതൃത്വത്തിൽ ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുകയെന്ന ആഹ്വാനവുമായി സംഘടിപ്പിക്കുന്ന ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്ണിന് കൊടുവള്ളി ബ്ലോക്കിൽ സിൻസിയർ കച്ചേരിമുകിന്റെ  നേതൃത്വത്തിൽ തുടക്കമായി. കച്ചേരിമുക്ക് അങ്ങാടിയിൽ നടന്ന ഫ്രീഡം റൺ സിൻസിയർ കച്ചേരിമുക്ക്  രക്ഷാധികാരി ഹസൈനാർ എം ഫ്ളാഗ് ഓഫ് ചെയ്ത്  ഉൽഘാടനം ചെയ്തു .  കേന്ദ്ര കായികമന്ത്രാലയമാണ് റണ്ണിന് തുടക്കമിട്ടത്. സിൻസിയർ കച്ചേരിമുക്ക് പ്രസിഡണ്ട് കെ കെ വിജയൻ , സെക്രട്ടറി കമറുൽ ഹകീം കെ , സിൻസിയർ ഫുട്ബാൾ അക്കാദമി ചെയർമാൻ സിദീഖ് ടി എം , ഫിസിക്കൽ ട്രൈനർ ഷഗിൽ ഗോബാലൻ സി, നെഹ്‌റു യുവ കേന്ദ്ര ബ്ലോക്ക് കോർഡിനേറ്റർ ജോസ്‌ന ജോയ് പി ,   ബഷീർ പി ടി , സൈനുദ്ധീൻ പി എന്നിവർ നേതൃത്വം നൽകി . ഒക്ടോബർ രണ്ടിന് അവസാനിക്കുന്ന ക്യാമ്പയിനിൽ ബ്ലോക്കിലെ മുഴുവൻ ക്ലബ്ബുകളും ഫ്രീഡം റൺ സങ്കെടുപ്പിച്ച് പങ്കെടുക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only