23 ഓഗസ്റ്റ് 2021

അടിവാരത്ത് വാഹന അപകടം:കണ്ടയ്നർ ലോറി കാറിലിടിച്ചു മറിഞ്ഞു
(VISION NEWS 23 ഓഗസ്റ്റ് 2021)
താമരശ്ശേരി: അടിവാരത്ത് കാറും, കണ്ടെയ്നർ ലോറിയും അപകടത്തിൽപ്പെട്ടു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടയ്നർ ലോറി കാറിൽ ഇടിച്ചാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളും മറിഞ്ഞു

ലോറിയുടെ ബ്രേക്ക് പോയതാണ് അപകട കാരണമെന്നാണ് നിഗമനം. വാഹനത്തിലുള്ളവർക്ക് പരിക്കേറ്റു, ലോറി ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അടിവാരം പള്ളിക്ക് മുൻവശത്ത് 3 മണിയോടെയാണ് അപകടം നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only