23 ഓഗസ്റ്റ് 2021

ഇന്ന് ചതയം; ശ്രീനാരായണ ​ഗുരു സ്മരണയിൽ കേരളം
(VISION NEWS 23 ഓഗസ്റ്റ് 2021)
ഇന്ന് ചതയം,ശ്രീനാരായണ ഗുരുവിന്റെ 167-ാം ജന്മ വാര്‍ഷിക ദിനം.കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ യുഗപ്രഭാവനായ ഒരു വ്യക്തിത്വമായിരുന്നു ശ്രീനാരായണ ഗുരുദേവന്‍. നാരായണ ഗുരു 1855 ല്‍ തിരുവനന്തപുരത്തെ ചെമ്പഴന്തി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. ഗുരു ജയന്തിയുടെ ഓര്‍മ്മയിലാണ് എല്ലാ വര്‍ഷവും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ചതയ ദിനാഘോഷം സംഘടിപ്പിക്കുന്നത്. എന്നാല്‍ ഇക്കുറി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള ആഘോഷങ്ങളാകും സംസ്ഥാനത്ത് നടക്കുക. 1928 സെപ്റ്റംബര്‍ 20-ന് ശിവഗിരി ആശ്രമിത്തിലാണ് ഗുരു സമാധിയായത്.

ഗുരുവിന്റേതായി നിരവധി വചനങ്ങളാണ് നാം കേട്ടുശീലിച്ചിട്ടുള്ളത്. അവയൊക്കെ ഒരു നൂറ്റാണ്ടിന് ശേഷവും ഏറെ പ്രസക്തമാണ്. പ്രത്യേകിച്ചും വ്യക്തി ശുചിത്വം, ആര്‍ഭാട രഹിത വിവാഹം എന്നിവയെ സംബന്ധിച്ച ഗുരുവിന്റെ കാഴ്ചപ്പാടുകള്‍. ആര്‍ഭാടത്തോടെയുള്ള വിവാഹച്ചടങ്ങിനെ അദ്ദേഹം എതിര്‍ത്തെന്നു മാത്രമല്ല, വലിയ തുക ചെലവു ചെയ്യാന്‍ മോഹിക്കുന്ന രക്ഷിതാക്കള്‍ ആ തുക മക്കള്‍ക്കായി സേവിങ്‌സ് ബാങ്കിലിടണമെന്നു നിര്‍ദേശിക്കുകയും ചെയ്തു. 'ഒരു വിവാഹത്തിനു കൂടിയാല്‍ പത്തുപേര്‍ മാത്രമേ ആകാവൂ. വധൂവരന്മാര്‍, അവരുടെ മാതാപിതാക്കന്മാര്‍, ദമ്പതികളുടെ ഓരോ സഖികള്‍, ഒരു പുരോഹിതന്‍, ഒരു പൗരപ്രധാനി ഇപ്രകാരമാണ് പത്തുപേര്‍' ഇതായിരുന്നു ഗുരു വചനം.

വ്യക്തി ശുചിത്വത്തില്‍ ഏറെ മുന്‍പന്തിയിലാണ് കേരള സമൂഹം. എന്നാല്‍ ഇത്തരൊരു ശീലത്തിന് മലയാളിയില്‍ അടിത്തറയിട്ടതിനു പിന്നില്‍ ഗുരുദേവന്റെ ഉപദേശവുമുണ്ട്. ദിവസവും രണ്ടുനേരം അടിച്ചുനനച്ച് കുളിക്കുക. വസ്ത്രം മാറുക. വസ്ത്രത്തിന് ഭംഗിയേക്കാള്‍ വൃത്തിയാണ് പ്രധാനം. വീടും പരിസരവും ശുചിത്വം പാലിക്കുക. ഭക്ഷണം ശുചിയുള്ളത് മാത്രം കഴിക്കുക. എന്നിങ്ങനെയായിരുന്നു ഗുരുവിന്റെ ഉപദേശം. വെറുമൊരു ശീലം എന്നതിലുപരി അയിത്തത്തിനെതിരെ ശുചിത്വത്തെ ഗുരുദേവന്‍ ആയുധമാക്കുകയും ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only