👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


10 ഓഗസ്റ്റ് 2021

കുടുബവഴക്കിൻ്റെ പേരിൽ ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും തൂങ്ങി മരിച്ചു
(VISION NEWS 10 ഓഗസ്റ്റ് 2021)
മാവേലിക്കരയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ തൂങ്ങി മരിച്ചതറിഞ്ഞ് ഭർത്താവും ജീവനൊടുക്കി. മാവേലിക്കര ഇറവങ്കര തടാലിൽ സന്തോഷ്, ഭാര്യ ഷീബ എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച പുലർച്ചെയോടെയാണ് സംഭവം. ഇരുവരും വഴക്കിട്ടതിനെ തുടർന്ന് ഷീബ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി. ബഹളം കേട്ടെത്തിയ അയൽവാസികൾ കെട്ടറുത്ത് ഷീബയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശൂപത്രിയിലെത്തിയ സന്തോഷ് ഭാര്യയുടെ മരണവിവരമറിഞ്ഞ് വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only