👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


25 ഓഗസ്റ്റ് 2021

ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത
(VISION NEWS 25 ഓഗസ്റ്റ് 2021)
അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പശ്ചിമബംഗാൾ, സിക്കിം എന്നിവിടങ്ങളിൽ ആഗസ്റ്റ് 27 വരെ അതിശക്തമായ മഴ തുടരും. അതിനുശേഷം പ്രദേശത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ കുറയുമെന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു. ആസാമിലും മേഘാലയയിലും അതിശക്തമായ വെള്ളപൊക്കത്തിന് സാധ്യതയുണ്ടെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബിഹാർ, കിഴക്കൻ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ആഗസ്റ്റ് 27 വരെ വ്യാപകമായി മഴ പെയ്യും. ആഗസ്റ്റ് 26, 27 തീയതികളിൽ കേരള തമിഴ്‌നാട് മാഹി എന്നിവിടങ്ങളിൽ വ്യാപകമായി മഴ പെയ്യാനും സാധ്യതയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only