👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


15 ഓഗസ്റ്റ് 2021

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
(VISION NEWS 15 ഓഗസ്റ്റ് 2021)


കോഴിക്കോട്: രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിന നിറവിൽ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.  

താമരശ്ശേരിയിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സത്താർ പുറായിൽ പതാക ഉയർത്തി. മധുര പലഹാരം വിതരണം ചെയ്തു. 
സിദ്ദീഖ് പന്നൂര്, ഹബീബി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഫാസിൽ തിരുവമ്പാടി, ട്രഷറർ ജോൺസൺ ഈങ്ങാപുഴ, രക്ഷാധികാരി മജീദ് താമരശ്ശേരി, അനസ്, റമീൽ, രമനീഷ് എന്നിവർ നേതൃത്വം നൽകി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടന്ന പരിപാടിയിൽ എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റ് അംഗങ്ങളും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only