👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

26 ഓഗസ്റ്റ് 2021

രാജ്യത്ത് ഡ്രോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങൾ; വിജ്ഞാപനം പുറത്തിറക്കി
(VISION NEWS 26 ഓഗസ്റ്റ് 2021)
ഡ്രോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വ്യോമയാന മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം മാത്രമേ ഇനിമുതൽ ഡ്രോണുകൾ ഉപയോഗിക്കാൻ സാധിക്കൂ. ഉപയോഗം, വില്‍പ്പന, വാങ്ങല്‍ എന്നിവയ്ക്ക് കര്‍ശന ചട്ടങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മേഖലകള്‍ തിരിച്ച് ഡ്രോണ്‍ ഉപയോഗത്തിന് നിര്‍ബന്ധമുണ്ടാകും. ഡ്രോണുകള്‍ക്ക് തിരിച്ചറിയല്‍ നമ്പറും രജിസ്ട്രേഷനും നിര്‍ബന്ധമാക്കി. ഡ്രോണുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്യും. രജിസ്ട്രേഷന്‍റെ നടപടികൾ എളുപ്പമാക്കുകയും ഇതിനായുള്ള പണം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അനനധികൃതമായി ഡ്രോൺ ഉപയോഗിക്കുന്നതിനുള്ള ഫൈൻ ഒരുലക്ഷമായി കുറയ്ക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only