31 ഓഗസ്റ്റ് 2021

ആണ്‍ സുഹൃത്തിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതി മ​രി​ച്ചു
(VISION NEWS 31 ഓഗസ്റ്റ് 2021)

ആണ്‍ സുഹൃത്തിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം സ്വദേശിനി സൂ​ര്യ​ഗാ​യ​ത്രി (20) ആ​ണ് മരിച്ചത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യ​വേ​യാ​ണ് മരണം.
ആ​ര്യ​നാ​ട് സ്വ​ദേ​ശി​യാ​യ അ​രു​ണ്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​ യുവതിയുടെ വീട്ടില്‍ വന്ന് പ​തി​ന​ഞ്ചോ​ളം ത​വ​ണ യുവതിയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വ​ലി​യ​മ​ല പൊ​ലീ​സാണ് നാട്ടുകാരുടെ സഹായത്തോടെ പ്ര​തി​യെ പി​ടി​കൂ​ടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only