👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


11 ഓഗസ്റ്റ് 2021

കായികാധ്യാപകന്റെ പീഡനത്തിന് സഹായം ചെയ്‌തെന്ന പരാതി: സ്ത്രീ അറസ്റ്റില്‍
(VISION NEWS 11 ഓഗസ്റ്റ് 2021)

താമരശ്ശേരി: കായികതാരങ്ങളായ വിദ്യാര്‍ഥിനികള്‍ക്കെതിരേ ലൈംഗികാതിക്രമവും ദേഹോപദ്രവവും നടത്തിയ കേസുകളില്‍ പിടിയിലായ കായികാധ്യാപകന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന സ്ത്രീ അറസ്റ്റില്‍. നെല്ലിപ്പൊയില്‍ വാരാംപ്ലാക്കല്‍ ഷൈനി തോമസിനെയാണ് (50) താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി.എ. അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഷൈനിയുടെ വീട്ടില്‍വെച്ച് കായികാധ്യാപകന്‍ നെല്ലിപ്പൊയില്‍ മീന്മുട്ടി വട്ടപ്പാറയില്‍ വി.ടി. മിനീഷിന്റെ ലൈംഗികാതിക്രമത്തിന് താന്‍ ഇരയായെന്ന് കാണിച്ച് വയനാട് സ്വദേശിനിയായ പൂര്‍വവിദ്യാര്‍ഥിനി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.

വിദ്യാര്‍ഥിനിക്ക് പ്രായപൂര്‍ത്തിയാവാത്ത സമയത്തായിരുന്നു സംഭവം നടന്നതെന്നതിനാല്‍ കുറ്റകൃത്യത്തിന് സഹായമൊരുക്കിയതിനുള്ള പോക്‌സോ ആക്ടിലെ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.

പ്രായപൂര്‍ത്തിയാവാത്ത സമയത്തും പിന്നീടുമായി രണ്ടുതവണ ലൈംഗികാതിക്രമം നേരിട്ടെന്ന പൂര്‍വവിദ്യാര്‍ഥിനിയുടെ പരാതിയിലാണ് ഇക്കഴിഞ്ഞ ജൂലായ് 23-ന് വി.ടി. മിനീഷ് പിടിയിലായത്. 2019 ഡിസംബര്‍ 27-നായിരുന്നു വിദ്യാര്‍ഥിനിക്ക് നെല്ലിപ്പൊയിലിലെ വീട്ടില്‍വെച്ച് ദുരനുഭവം നേരിട്ടത്. അടുത്തവര്‍ഷം സ്‌കൂളിലെ സ്‌പോര്‍ട്സ് മുറിയില്‍വെച്ചും ലൈംഗികാതിക്രമമുണ്ടായി. വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പോക്‌സോ ഉള്‍പ്പെടെ ആകെ അഞ്ചു കേസുകളാണ് കായികാധ്യാപകനെതിരേ ഇതിനകം പോലീസ് രജിസ്റ്റര്‍ ചെയ്തത്.

മിനീഷ് റിമാന്‍ഡിലായെങ്കിലും ഷൈനിക്കെതിരേ നടപടി വൈകിയത് അന്വേഷണസംഘത്തിനെതിരായ ആരോപണങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

തുടര്‍ന്നാണ് വയനാട് സ്വദേശിനി സമര്‍പ്പിച്ചിരുന്ന പരാതിയിന്മേല്‍ നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ താമരശ്ശേരി പോലീസ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only