18 ഓഗസ്റ്റ് 2021

പെൺകുട്ടിയുമായി പ്രണയം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു
(VISION NEWS 18 ഓഗസ്റ്റ് 2021)
പ്രണയ ബന്ധത്തെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. വയനാട് മാനന്തവാടിയിൽ പലചരക്ക് കടയിൽ ജോലി ചെയ്യുന്ന 21 വയസുകാരൻ അജ്നാസിനെ നാദാപുരത്ത് നിന്ന് എത്തിയ സംഘം തട്ടികൊണ്ടു പോയി മർദിച്ചെന്നാണ് പരാതി.

പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ പോലീസിൽ പരാതി നൽകുമെന്ന് മർദനമേറ്റ അജ്നാസ് പറഞ്ഞു. എന്നാൽ പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപണത്തേക്കുറിച്ച് പ്രതികരിച്ചിട്ടില്ല

നാദാപുരത്തുള്ള പെൺകുട്ടിയുടെ ബന്ധുക്കൾ കെട്ടിയിട്ട് മർദിച്ചെന്നാണ് ആരോപണം.ബന്ധുക്കൾ ചേർന്ന് ഇരു കാലുകളും കെട്ടിവെച്ച് മർദിച്ചു. കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചെന്ന് അജ്നാസ് പറയുന്നു.

പെൺകുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കാം എന്ന് പറഞ്ഞ് അജ്നാസിനെ തൊട്ടിൽപ്പാലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ സഹോദരനടക്കമുള്ള പത്തംഗ സംഘമെത്തി കാറിൽ നാദാപുരത്തേക്ക് തട്ടികൊണ്ടു പോയെന്നാണ് ആരോപണം. 

കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ് വീട്ടിൽ തിരിച്ചെത്തിയ അജ്നാസിനെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അജ്നാസിൻറെ ഇരുചക്ര വാഹനവും മൊബൈൽ ഫോണും തല്ലി തകർത്തുവെന്നാണ് ആക്ഷേപം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only