05 ഓഗസ്റ്റ് 2021

റേഷന്‍ കാര്‍ഡില്ലാത്ത ട്രാന്‍സ്ജെന്‍ഡേഴ്സിന് സൗജന്യ ഓണകിറ്റ് നൽകും: മന്ത്രി ജി.ആർ അനിൽ
(VISION NEWS 05 ഓഗസ്റ്റ് 2021)
റേഷന്‍ കാര്‍ഡില്ലാത്ത ട്രാന്‍സ്ജെന്‍ഡേഴ്സിന് സൗജന്യ ഓണക്കിറ്റ് നൽകാൻ സര്‍ക്കാര്‍ തീരുമാനം. നിയമസഭയിലാണ് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഇക്കാര്യമറിയിച്ചത്. റേഷന്‍ കാർഡില്ലാത്ത ട്രാൻസ്ജെൻഡേഴ്സിന് കാർഡ് നൽകുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, നടൻ മണിയൻപിള്ള രാജുവിന് ഓണക്കിറ്റ് നൽകിയത് വിവാദമാക്കേണ്ടതില്ലെന്നും ഭക്ഷ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സപ്ലൈക്കോയുമായുള്ള മണിയൻപിള്ള രാജുവിന്‍റെ സഹകരണത്തിന് നന്ദി അറിയിച്ചാണ് കിറ്റ് വീട്ടിലെത്തിച്ചത്. പൊതുവിതരണ സംവിധാനത്തെ പിന്തുണയ്ക്കുന്നയാളാണ് അദ്ദേഹമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only