08 ഓഗസ്റ്റ് 2021

കോളജ് വിദ്യാർഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
(VISION NEWS 08 ഓഗസ്റ്റ് 2021)

 കൊല്ലം: കോളജ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ വെഞ്ചേമ്പ് വേലംകോണം സരസ്വതിവിലാസത്തിൽ ഉത്തമന്‍റെയും സരസ്വതിയുടെയും മകൾ ആതിര (22) ആണ് മരിച്ചത്. തിരുവനന്തപുരം ചെമ്പഴന്തി എസ്.എൻ. കോളജിലെ എം.എ ഇംഗ്ലീഷ് അവസാന വർഷ വിദ്യാർഥിയാണ്.

ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് ആതിരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. തൊഴിലുറപ്പ് ജോലിക്ക് പോയി തിരിച്ചെത്തിയ അമ്മ ആതിരയുടെ മുറിയുടെ വാതിലിൽ മുട്ടിയിട്ടും തുറന്നില്ല. തുടർന്ന് വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടത്. നിലവിളി കേട്ടെത്തിയ നാട്ടുകാർ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പുനലൂർ പൊലീസ് അറിയിച്ചു. ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചതായാണ് വിവരം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാനായി വിളിക്കുക -'ദിശ' ടോൾ ഫ്രീ നമ്പർ: 1056, 0471 – 2552056)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only