👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


27 ഓഗസ്റ്റ് 2021

മൊബൈൽ റേഞ്ചിനായി മരത്തിൽ കയറിയ വിദ്യാർഥിക്ക് വീണ് ഗുരുതര പരിക്ക്
(VISION NEWS 27 ഓഗസ്റ്റ് 2021)
കൂത്തുപറമ്പ്: പ്ലസ്‌വൺ അപേക്ഷാ വിവരം പരിശോധിക്കാൻ മൊബൈൽ നെറ്റ്‌വർക്ക് തേടി മരത്തിൽ കയറിയ വിദ്യാർഥിക്കു വീണു ഗുരുതര പരിക്ക്. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽപ്പെട്ട പന്നിയോട് കോളനിയിലെ അനന്തു ബാബു (16) വിനാണ് പരിക്കേറ്റത്. അനന്തുവിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30നാ യി​രു​ന്നു അ​പ​ക​ടം. പ്ര​ദേ​ശ​ത്ത് മൊ​ബൈ​ലി​നു റേ​ഞ്ച് ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ വ​ന​ത്തി​ലെ മ​ര​ത്തി​ൽ ക​യ​റി പ്ല​സ്‌​വ​ൺ അപേക്ഷാ വിവരം പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ അ​ന​ന്തു താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ​ശേ​ഷം ക​ണ്ണൂ​ർ ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ന​ന്തു​വി​ന്‍റെ ന​ട്ടെ​ല്ലി​ന് പൊ​ട്ട​ലു​ണ്ട്.
ക​ണ്ണ​വം മേ​ഖ​ല​യി​ൽ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ൺ​ലൈ​ൻ പ​ഠ​ന​മു​ൾ​പ്പെ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. ഉ​ൾ​വ​ന​ത്തി​ൽ അ​ല​ഞ്ഞ് നെ​റ്റ്‌​വ​ർ​ക്ക് ക​ണ്ടെ​ത്തി​യും വ​ന്യ​ജീ​വി​ക​ളെ ഭ​യ​ന്നു​മാ​ണ് പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
പ​ല വീ​ടു​ക​ളി​ലും ര​ക്ഷി​താ​ക്ക​ൾ ജോ​ലി​ക്കു​പോ​ലും പോ​കാ​തെ ഇ​വ​ർ​ക്കു കാ​വ​ലി​രി​ക്കേ​ണ്ട അ​വ​സ്ഥ​യു​മു​ണ്ട്.
നെ​റ്റ്‌​വ​ർ​ക്ക് പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി​ത​വ​ണ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും അ​ധി​കൃ​ത​ർ​ക്കും പ​രാ​തി​ക​ൾ ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് കോ​ള​നി​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only