👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


08 ഓഗസ്റ്റ് 2021

ഇന്ത്യക്കാർക്കുള്ള യാത്രാ നിയന്ത്രണത്തിൽ ഇളവ് വരുത്തി യു.കെ
(VISION NEWS 08 ഓഗസ്റ്റ് 2021)
ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവു പ്രഖ്യാപിച്ച് യു.കെ. ഞായറാഴ്ച ഇന്ത്യയെ ചുവപ്പു പട്ടികയിൽ നിന്ന് നീക്കി ആംബർ (ചുവപ്പിലും താഴെയുള്ള നിറം) പട്ടികയിൽ ഉൾപ്പെടുത്തി. രണ്ട് ഡോസ് വാക്‌സിൻ എടുത്ത യാത്രക്കാർ ബ്രിട്ടനിൽ എത്തിയാൽ ഇനി 10 ദിവസത്തെ സർക്കാർ ക്വാറന്റീൻ ആവശ്യമില്ലെന്നും ബ്രിട്ടീഷ് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇന്ത്യയിൽ നിന്ന് വാക്‌സിനേഷൻ പൂർത്തിയാക്കി ബ്രിട്ടനിലെത്തുന്നവർ ഇനിമുതൽ വീട്ടിലോ രേഖകളിൽ സൂചിപ്പിച്ചിരിക്കുന്ന താമസ സ്ഥലത്തോ നിരീക്ഷണത്തിൽ തുടർന്നാൽ മതിയാകും. യു.കെയിലോ യൂറോപ്പിലോ വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് റൂം ക്വാറന്റീനും ഒഴിവാക്കിയിട്ടുണ്ട്. 

പത്തുദിവസത്തെ സർക്കാർ ക്വാറന്റീനിൽ കഴിയാൻനേരത്തെ ഒരാൾക്ക് 1750 പൗണ്ട് ആയിരുന്നു ചെലവ്. എന്നാൽ ഓഗസ്റ്റ് 12 മുതൽ ചുവപ്പു പട്ടികയിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ക്വാറന്റീൻ ചെലവ് 2,285 പൗണ്ട് ആയി ഉയർത്താനും യു.കെ സർക്കാർ തീരുമാനിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only