👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

07 ഓഗസ്റ്റ് 2021

സപ്ലൈകോ സബ്‌സിഡി സാധനങ്ങൾ കാർഡുമായി വരുന്ന ആർക്കും വാങ്ങാമെന്ന് മന്ത്രി ജിആർ അനിൽ
(VISION NEWS 07 ഓഗസ്റ്റ് 2021)
സപ്ലൈകോ നൽകുന്ന സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നതിന് റേഷൻ കാർഡ് ഉടമ തന്നെ പോകേണ്ടതില്ലെന്ന് ഭക്ഷ്യ മന്ത്രി അഡ്വ. ജിആർ അനിൽ. കുടുംബാംഗങ്ങളിലൊരാൾ കാർഡുമായി ചെന്നാൽ മതിയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. തൊടുപുഴയിൽ സപ്ലൈകോ ഔട്ട്‌ലെറ്റിൽ കാർഡ് ഉടമ തന്നെ ചെല്ലണമെന്ന് പറഞ്ഞതായുള്ള പരാതിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കാസർകോട് തൃക്കരിപ്പൂർ മണ്ഡലത്തിലുൾപ്പെട്ട തീരപ്രദേശത്ത്, സഞ്ചരിക്കുന്ന മാവേലി സ്‌റ്റോർ വേണമെന്നതായിരുന്നു മറ്റൊരു ആവശ്യം. ഈ വിഷയത്തിൽ എംഎൽഎയുമായി സംസാരിച്ച് അനുകൂല നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. വയനാട് സ്വദേശിയായ മൂന്ന് വയസുകാരിയുടെ ചികിത്സയ്ക്കായി റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നത് അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സാ ഇളവ് ലഭിക്കാൻ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റണമെന്നതായിരുന്നു ആവശ്യം. വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only