03 ഓഗസ്റ്റ് 2021

കോട്ടയത്ത് പീഡനത്തിനിരയായ പതിനാല് വയസുകാരിയുടെ ഗർഭസ്ഥ ശിശു മരിച്ചു
(VISION NEWS 03 ഓഗസ്റ്റ് 2021)
രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന കാര്യമറിഞ്ഞത്. കഴിഞ്ഞ ഏപ്രിലിൽ അജ്ഞാതനായ മധ്യവയസ്കൻ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി. സംഭവത്തില്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി.

പാമ്പാടി സ്വദേശിയായ പെൺകുട്ടിയുടെ നാലര മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവാണ് മരിച്ചത്. ഞായാറാഴ്ച വയറുവേദനയേയും രക്തസ്രാവത്തേയും തുടർന്ന് 14 കാരിയെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഗർഭസ്ഥശിശുവിനെ രക്ഷിക്കാനായില്ല. പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്. കരകൗശല വസ്തുക്കൾ വിൽക്കാനായി പാമ്പാടിയിൽ നിന്ന് മണർകാട് ടൗണിൽ എത്തിയപ്പോൾ അജ്ഞാതനായ മധ്യവയസ്കൻ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടി പറയുന്നത്.

ചുവന്ന കാറിലെത്തിയയാൾ കരകൗശല വസ്തുക്കൾ വാങ്ങാമെന്ന് വാഗ്ദാനം നൽകി കാറിൽ കയറ്റി. വഴിയിൽ വച്ച് മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി മയക്കിയെന്നാണ് പെൺകുട്ടിയുടെ മൊഴി. രണ്ട് മണിക്കൂർ കഴിഞ്ഞാണ് ഉണർന്നത്. ഉറങ്ങിപ്പോയ സമയത്ത് പീഡനം നടന്നിരിക്കാം എന്നാണ് പെൺകുട്ടി പറയുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only