👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


16 ഓഗസ്റ്റ് 2021

'താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവര്‍ അണ്‍ഫോളോ ചെയ്ത് പോകണം'; ഇല്ലെങ്കില്‍ ബ്ലോക്ക് ചെയ്യുമെന്ന് ഹരീഷ് ശിവരാമകൃഷ്ണനും സിത്താരയും
(VISION NEWS 16 ഓഗസ്റ്റ് 2021)
ആക്രമണത്തിലൂടെ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത താലിബാനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. നടക്കാന്‍ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിക്കുന്ന താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ അവര്‍ തന്നെ അണ്‍ഫോളോ ചെയ്യണമെന്നാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചത്. ഹരീഷിന്റെ പോസ്റ്റ് സിത്താരയും പങ്കുവെച്ചു.

'ഒരു ജനതയെ തോക്ക് കൊണ്ട് ഭയപ്പെടുത്തി ഭരിക്കുന്ന, സ്ത്രീകളെ പഠിക്കാന്‍ അനുവദിക്കാത്ത, സ്വതന്ത്രമായി വഴി നടക്കാന്‍ പോലും അനുവദിക്കാത്ത, മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലു വില കല്‍പ്പിക്കുന്ന താലിബാന്‍ ഒരു വിസ്മയമായി തോന്നുന്നവര്‍ ആരെങ്കിലും ഇവിടെ ഉണ്ടെങ്കില്‍ unfollow / unfriend ചെയ്ത് പോകണം. അതു സംഭവിച്ചപ്പോള്‍ പ്രതികരിച്ചില്ലല്ലോ, ഇത് സംഭവിച്ചപ്പോള്‍ പോസ്റ്റ് ഇട്ടില്ലല്ലോ എന്നൊക്കെ പറഞ്ഞു ഈ വിഷയത്തില്‍ balancing ചെയ്ത് comment ഇട്ടാല്‍ delete ചെയ്യും, ബ്ലോക്ക് ചെയ്യും.' ഹരീഷ് ശിവരാമകൃഷ്ണന്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only