👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

07 ഓഗസ്റ്റ് 2021

ടോക്യോ ഒളിമ്പിക്സ്; ഫുട്ബോളിൽ ബ്രസീലിന് സ്വർണം
(VISION NEWS 07 ഓഗസ്റ്റ് 2021)
ടോക്യോ ഒളിമ്പിക്സ് പുരുഷ ഫുട്ബോളിൽ ബ്രസീലിന് സ്വർണം. സ്‌പെയ്‌നെ 2-1ന് തോൽപ്പിച്ചു. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ മാൽക്കോമാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്. റിയോ ഒളിമ്പിക്സിലും ബ്രസീലിനായിരുന്നു സ്വര്‍ണം. തുടര്‍ച്ചയായി ഒളിമ്പിക്സ് സ്വര്‍ണം നേടുന്ന അഞ്ചാമത്തെ ടീമെന്ന നേട്ടം കാനറികള്‍ സ്വന്തമാക്കി.

ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ മത്തേയൂസ് കുന്യയിലൂടെ ബ്രസീലാണ് മത്സരത്തിൽ ലീഡെടുത്തത്. രണ്ടാം പകുതിയിൽ ഉണർന്നുകളിച്ച സ്പെയിൻ 61-ാം മിനിട്ടിൽ ലക്ഷ്യം കണ്ടു. മിക്കേൽ ഒയാർസബാലാണ് സ്പാനിഷ് സംഘത്തിന് സമനില ഗോൾ സമ്മാനിച്ചത്.

എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നെങ്കിലും രണ്ടാം പകുതിയിൽ ബ്രസീൽ മത്സരത്തിൽ ലീഡെടുത്തു. 108-ാം മിനിട്ടിൽ യുവതാരം മാൽക്കോമാണ് ഗോൾ നേടിയത്. ഇതോടെ ബ്രസീൽ വിജയമുറപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only