04 ഓഗസ്റ്റ് 2021

വിട്ടുപോയ മരണങ്ങൾ ഉൾപ്പെടുത്താൻ സമയം വേണം; ആവശ്യമുള്ളവർക്ക് കൊവിഡ് മരണമാണെന്ന സർട്ടിഫിക്കറ്റ് നൽകുമെന്ന് മന്ത്രി വീണ ജോർജ്
(VISION NEWS 04 ഓഗസ്റ്റ് 2021)
കൊവിഡ് മരണങ്ങളെ കുറിച്ച് ആരോ​ഗ്യമന്ത്രി വീണ ജോർജ് നിയമ സഭയിൽ. കൊവിഡ് മരണങ്ങൾ നിശ്ചയിക്കുന്നത് ഡോക്ടറെന്ന് മന്ത്രി വീണ ജോർജ്. ആവശ്യമുള്ളവർക്ക് കൊവിഡ് മരണമാണെന്ന സർട്ടിഫിക്കറ്റ് നൽകും. വിട്ടുപോയ മരണങ്ങൾ ഉൾപ്പെടുത്താൻ സമയം വേണമെന്ന് മന്ത്രി സഭയിൽ പറഞ്ഞു. ഇതുവരെ 13,325 മരണങ്ങളാണ് കൊവിഡ് മൂലം ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ഇന്ന് മുതൽ സംസ്ഥാനത്ത് ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന അവലോകന യോ​ഗത്തിലാണ് തീരുമാനം. അന്തിമപ്രഖ്യാപനം ഇന്ന് സഭയിൽ അവതരിപ്പിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only