👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

07 ഓഗസ്റ്റ് 2021

“ഓക്സിജൻ ക്യാമ്പസ്” മുള ഉദ്യാന ഉദ്ഘാടനം
(VISION NEWS 07 ഓഗസ്റ്റ് 2021)
വേനപ്പാറ: വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ പരിസ്ഥിതി സംരക്ഷണവും, ആരോഗ്യ പരിപാലന ദൗത്യവും ലക്ഷ്യമാക്കി ഓക്സിജൻ ക്യാമ്പസ് എന്ന പേരിൽ ആരംഭിച്ച മുള ഉദ്യാനം മുൻസിപ്പൽ ചെയർമാൻ ശ്രീ. പി. ടി. ബാബു ഉദ്ഘാടനം ചെയ്തു. വിവിധതരം മുളകളെപ്പറ്റി അറിവ് നൽകുക, പരിപാലന രീതികളെപ്പറ്റി അറിയുക, ശുദ്ധമായ ഓക്സിജൻ ലഭ്യമാവുക എന്നിവയ്ക്ക് ഉതകുന്ന തരത്തിലാണ് ഈ ഉദ്യാനം രൂപകൽപ്പന ചെയ്തിട്ടുള്ളത്. കോഴിക്കോട് ജില്ലയിൽ ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പാക്കുന്ന ആദ്യത്തെ വിദ്യാലയമായിരിക്കും ഇത്.
     50 ഇനങ്ങളിലായി നൂറോളം മുളകൾ ആണ് ഈ ഉദ്യാനത്തിൽ പരിപാലിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാദർ സൈമൺ കിഴക്കേകുന്നേൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ടി ശോഭീന്ദ്രൻ മാസ്റ്റർ സന്ദേശം നൽകി. കൗൺസിലർ വേണു കല്ലുരുട്ടി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മധു മാസ്റ്റർ, ഹെഡ്മാസ്റ്റർ റോയ് ഓവേലിൽ, പിടിഎ പ്രസിഡണ്ട് സിബി പൊട്ടൻ പ്ലാക്കൽ, എം പി ടി എ പ്രസിഡണ്ട് ഭാവന വിനോദ്, അധ്യാപക പ്രതിനിധികളായ ജിജോ തോമസ്, എം വി ബാബു, ഷൈനി ജോസഫ് എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only