👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


27 ഓഗസ്റ്റ് 2021

വാഹന കൈമാറ്റത്തിന് ബാങ്ക് എൻ.ഒ.സിക്കു വേണ്ടി ഇനി അലയേണ്ട: മന്ത്രി ആന്റണി രാജു
(VISION NEWS 27 ഓഗസ്റ്റ് 2021)
വാഹന കൈമാറ്റത്തിന് ഇനി ബാങ്കുകളിൽ എൻ ഒ സി ക്ക് വേണ്ടി അലയേണ്ടതില്ല എന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു ഇതിനായി ബാങ്കുകളെ ഗതാഗത വകുപ്പിന്റെ 'വാഹൻ' വെബ് സൈറ്റുമായി ബന്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വാഹനത്തിന്റെ ബാങ്ക് വായ്പാ സംബന്ധമായപൂർണ്ണ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാകും. വാഹനങ്ങൾ വാങ്ങുമ്പോഴും വിൽക്കുമ്പോഴും ബാങ്കിൽ നിന്ന് 'നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്' ലഭിക്കുവാനും അത് ആർടിഒ ഓഫീസിൽ സമർപ്പിക്കുവാനും അല്ലെങ്കിൽ അത് അപ്‌ലോഡ് ചെയ്യുവാൻ ഓൺലൈൻ സേവനദാതാക്കളെ സമീപിക്കേണ്ടി വരുന്നതും വാഹന ഉടമകൾക് ബുദ്ധിമുട്ടാണെന്ന് നിരവധി പരാതികൾ ഉയർന്നിരുന്നു. അത് കണക്കിലെടുത്താണ് പുതിയ തീരുമാനം മെന്ന് മന്ത്രി പറഞ്ഞു.

ഇനി വാഹനത്തെ സംബന്ധിച്ച് ബാങ്ക് ഹൈപ്പോതിക്കേഷൻ വിവരങ്ങളെല്ലാം 'വാഹൻ' സൈറ്റിൽ ലഭ്യമാകും. പുതിയ വാഹനങ്ങൾ വാങ്ങുമ്പോഴും ബാങ്ക് ലോണിന്റെ വിവരങ്ങൾ 'വാഹൻ'സൈറ്റിൽ നൽകും. സംസ്ഥാന മോട്ടോർ വാഹന വകുപ്പ്, നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ, സംസ്ഥാന ബാങ്കേഴ്സ് സമിതി എന്നിവരുമായി നടത്തിയ ചർച്ചയിലാണ് പുതിയ തീരുമാനം. ഒരുമാസത്തിനുള്ളിൽ വാഹനങ്ങളുടെ വായ്പ വിവരങ്ങൾ 'വാഹൻ' വെബ് സൈറ്റിൽ ലഭ്യമാക്കാനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതായി മന്ത്രി ആന്റണി രാജു പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only