18 ഓഗസ്റ്റ് 2021

പി.എസ്​.സിയുടെ എല്‍.ഡി.സി, എല്‍.ജി.എസ്​​ പരീക്ഷകള്‍ മാറ്റി
(VISION NEWS 18 ഓഗസ്റ്റ് 2021)




ഒക്​ടോബര്‍ മാസം നടത്താനിരുന്ന വിവിധ പി.എസ്​.സി പരീക്ഷകള്‍ സാ​ങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചു. ഒക്ടോബര്‍ മാസം 23ാം തീയതി നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് പരീക്ഷയും, 30 -ാം തീയതി നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ലാസ്റ്റ് ഗ്രേഡ് സര്‍വന്റസ്, ബോട്ട് ലാസ്‌കര്‍, സീമാന്‍ തുടങ്ങിയ തസ്തികകളുടെ പരീക്ഷയും മാറ്റിയതായി പിഎസ് സി അറിയിച്ചു.

ഒക്​ടോബര്‍ 23ന്​ നടത്താന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്​ മുഖ്യ പരീക്ഷ നവംബര്‍ 20ലേക്ക്​ മാറ്റി. ഒക്​ടോബര്‍ 30ന്​ നടക്കേണ്ടിയിരുന്ന ലാസ്റ്റ്​ ഗ്രേഡ്​ സെര്‍വന്‍റ്​സ്​, ബോട്ട്​ ലാസ്​കര്‍, സീമാന്‍ എന്നീ തസ്​തികകളുടെ മുഖ്യപരീക്ഷ നവംബര്‍ 27ലേക്കും മാറ്റിയതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only