24 ഓഗസ്റ്റ് 2021

സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്ത പ്രവാസികള്‍ക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് തിരിച്ചു പോകാം
(VISION NEWS 24 ഓഗസ്റ്റ് 2021)
സൗദി അറേബ്യയില്‍ നിന്ന് രണ്ടു ഡോസ് വാക്‌സിനെടുത്ത ശേഷം ഇന്ത്യയടക്കമുള്ള പ്രവേശന നിരോധനമുള്ള രാജ്യങ്ങളിലേക്ക് റീ എന്‍ട്രിയില്‍ പോയവര്‍ക്ക് നേരിട്ട് തിരിച്ചുവരാം. ഇവര്‍ 14 ദിവസം മറ്റൊരു രാജ്യത്ത് കഴിയേണ്ടതില്ലെന്നും സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു. എല്ലാ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സൗദിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 'ഇമ്യൂണ്‍' ആയിരിക്കണമെന്നതാണ് നിബന്ധന. മറ്റു കൊവിഡ് വ്യാപന മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടിവരുമെന്നും സര്‍ക്കുലറിലുണ്ട്. എന്നാല്‍ സൗദി അറേബ്യ വിലക്ക് നീക്കിയാലും വിമാന സര്‍വീസുകള്‍ തുടങ്ങുന്നതിന് എല്ലാ രാജ്യങ്ങളും സ്വന്തമായ തീരുമാനങ്ങളെടുക്കേണ്ടതുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only