30 ഓഗസ്റ്റ് 2021

ദേശീയ കായിക ദിനത്തിൽ കായിക താരത്തെ ആദരിച്ചു
(VISION NEWS 30 ഓഗസ്റ്റ് 2021)
കച്ചേരിമുക്ക് -സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ പ്ലയെർ , സിൻസിയർ ഫുട്ബോൾ അക്കാദമി കോച്ച് ,
എറണാകുളം ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ എന്നീ മേഘലകളിൽ ഇപ്പോൾ പ്രവർത്തിക്കുകയും , സ്കൂൾ തലത്തിലും കോളേജ് തലത്തിലും ഒട്ടനവധി മത്സരങ്ങളിൽ നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്ത ഷഗിൽ ഗോപാലൻ സി യേ സിൻസിയർ കച്ചേരിമുക്ക് ദേശീയ കായിക ദിനത്തിൽ ആദരിച്ചു . ബൈത്തുൽ ഇസ്സ കോളേജ് നരിക്കുനി ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ റിയാസ് സി കെ പൊന്നാട അണിയിച്ചു . പരിപാടിയിൽ സിൻസിയർ സെക്രട്ടറി കമറുൽ ഹകീം കെ അധ്യക്ഷത വഹിച്ചു , ഉമ്മർ സാലിഹ് കെ , ബഷീർ പി ടി , റിയാസ് ചേലക്കാടൻ , എന്നിവർ സംസാരിച്ചു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only