20 ഓഗസ്റ്റ് 2021

ഉപരാഷ്ട്രപതി ജനങ്ങൾക്ക് ഓണാശംസകൾ നേർന്നു
(VISION NEWS 20 ഓഗസ്റ്റ് 2021)
മലയാളികൾക്ക് ഓണാശംസകൾ നേർന്നു ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.
"ഓണത്തിന്റെ ശുഭകരമായ ഈ അവസരത്തിൽ നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് ഞാൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകളും നന്മകളും നേരുന്നു.ഓണം നമ്മുടെ നാടിന്റെ വിവിധ ഭാഗങ്ങളിൽ കൊയ്ത്തുകാലത്തിന്റെ ആരംഭം കുറിക്കുന്നു, ഇത് പ്രകൃതിയുടെ ചൈതന്യവും സമൃദ്ധിയും ആഘോഷിക്കാനുള്ള അവസരമാണ്.
കേരളത്തിലെ ഒരു പുരാതന ഉത്സവം എന്ന നിലയിൽ, ഓണം ഐതിഹാസിക രാജാവായ മഹാബലിയുടെ ഓർമ്മകളെ ആദരിക്കുന്നു.പൂക്കളുടെ വർണ്ണാഭമായ ഈ ഉത്സവം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനും പരമ്പരാഗത കളികൾ , സംഗീതം, നൃത്തം എന്നിവയിൽ മുഴുകുവാനും ശ്രേഷ്ഠമായ 'ഓണസദ്യ’യിൽ പങ്കെടുക്കുവാനുമുള്ള അവസരമാണ് . കൊവിഡ് ആരോഗ്യ, ശുചിത്വ പ്രോട്ടോക്കോളുകൾ പാലിച്ച് ഉത്സവം ആഘോഷിക്കാൻ ഞാൻ എന്റെ സഹ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു. ഈ ഉത്സവം നമ്മുടെ രാജ്യത്ത് സമാധാനവും സമൃദ്ധിയും സന്തോഷവും നൽകട്ടെ. ” എന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only