👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

28 ഓഗസ്റ്റ് 2021

ആരാമ്പ്രം ടൗണിൽ സി സി ടി വി സ്ഥാപിക്കണം ടൗൺ എം എസ് എസ് കമ്മറ്റി
(VISION NEWS 28 ഓഗസ്റ്റ് 2021)കൊടുവള്ളി - അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന മടവൂർ ഗ്രാമപഞ്ചായത്തിലെ ആരാമ്പ്രം ടൗണിൽ സിസിടിവി സ്ഥാപിക്കണമെന്ന് ടൗൺ എം എസ് എസ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻ്റ് എൻ ഖാദർ മാസ്റ്റർ അധ്യക്ഷം വഹിച്ചു.
നിരവധി വിദ്യാലയങ്ങൾ, ബാങ്ക്, അനേകം വ്യാപാര സ്ഥാപനങ്ങൾ എന്നിവയുള്ള ആരാ മ്പ്രത്ത് സാമുഹ്യ വിരുദ്ധ ശല്ല്യം തടയുന്നതിനും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും ഇതുവഴി സാധിക്കും. മടവൂർ ഗ്രാമപഞ്ചായത്ത് മുൻകയ്യെടുത്ത് സാമൂഹ്യ പങ്കാളിത്വത്തോടെ പദ്ധതി നടപ്പാക്കണം.
പി പി മുഹമ്മദ്, വി കെ ഹസ്സൻകോയ മാസ്റ്റർ ,എ കെ ഷൗക്കത്ത് ഹുസ്സയിൻ ,വാഴയിൽ ലത്തീഫ് ,എ കെ സൈനുദ്ദീൻ, ഇസ്മായിൽ എന്നിവർ സംസാരിച്ചു .
സെക്രട്ടരി ചോലക്കര മുഹമ്മദ് മാസ്റ്റർ സ്വാഗതവും വി സലീം മാസ്റ്റർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only