👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 ഓഗസ്റ്റ് 2021

ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി നഗ്​നതാ പ്രദർശനം; സംഭവത്തില്‍ പൊലീസ് കേസെടുത്തു
(VISION NEWS 06 ഓഗസ്റ്റ് 2021)
സ്​കൂളി​ന്‍റെയും ട്യൂഷൻ സെന്‍ററിന്‍റെയും ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി അജ്ഞാതന്‍റെ നഗ്​നതാ പ്രദർശനം. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കോഴിക്കോട് മീഞ്ചന്ത ഗവ. ഹൈസ്​കൂൾ, വിശ്വവിദ്യാപീഠം ട്യൂഷൻ സെന്‍റർ എന്നിവയുടെ ഓൺ​ലൈൻ ക്ലാസിലാണ്​ അജ്ഞാതന്‍ നുഴഞ്ഞുകയറിയത്.

കഴിഞ്ഞ ദിവസമാണ്​ സംഭവം നടന്നത്. ഓൺലൈൻ ക്ലാസ്​ നടക്കവെ അജ്ഞാതൻ നുഴഞ്ഞുകയറി അസഭ്യം പറയുകയും നഗ്​നതാ പ്രദനർശനം നടത്തുകയുമായിരുന്നു. സ്​കൂൾ, ട്യൂഷൻ സെന്‍റർ അധികൃതരുടെ പരാതിയിൽ പന്നിയങ്കര പൊലീസ് കേസ്​ രജിസ്റ്റർ ​ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only