👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

26 ഓഗസ്റ്റ് 2021

ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം മുരിങ്ങയില; അറിയാം ശരീരത്തിലെ മാറ്റങ്ങൾ!!
(VISION NEWS 26 ഓഗസ്റ്റ് 2021)

നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഇല വർഗമാണ് മുരിങ്ങയില. മുരിങ്ങയില കഴിക്കുന്നത് ബിപി എന്ന രോഗത്തെ ഇല്ലാതാക്കാന്‍ സഹായിക്കും. ബിപിയെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിയുന്നത് മാത്രമല്ല മറ്റ് പല രോഗങ്ങളെ ഇല്ലാതാക്കാന്‍ ഈ മുരിങ്ങയില ബെസ്റ്റാണ്‍. കണ്ണ്, ഹൃദയം, ചര്‍മ്മം എന്നിവയെയും പലതരത്തിലുള്ള രോഗങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ കഴിവുള്ള വിറ്റാമിന്‍ എ യുടെ കൂടി സമ്പത്താണ് മുരിങ്ങയില. വിറ്റാമിന്‍ എ, ബി1, ബി2, ബി3, സി, കാല്‍സ്യം, ക്രോമിയം, കോപ്പര്‍, നാരുകള്‍, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, പ്രോട്ടീന്‍, സിങ്ക് ഇവയെല്ലാം മുരിങ്ങയിലയില്‍ അടങ്ങിയിട്ടുണ്ട്. ഈ ഇല ശീലമാക്കുന്നത് ബിപിയെ നിയന്ത്രിക്കാന്‍ സഹായിക്കും.

മുരിങ്ങയിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി പകര്‍ച്ചവ്യാധികളുടെ അണുക്കള്‍ക്കെതിരെ പൊരുതാന്‍ സഹായകമാണ്. പാലില്‍ അടങ്ങിയിരിക്കുന്നതിന്റെ നാലിരട്ടി കാല്‍സ്യമാണ് മുരിങ്ങയിലയിലുള്ളത്‍. അടിവയറ്റിലെ നീര്‍ക്കെട്ട്, സന്ധിവാതം, എന്നിങ്ങനെയുള്ള ചികിത്സയ്ക്കും മുരിങ്ങയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗിക്കാറുണ്ട്. ശരീര ഭാഗങ്ങളില്‍ ഉണ്ടാകുന്ന നീര് കുറയ്ക്കുന്നതിനും മുരിങ്ങയില സഹായകമാണ്. നാരുകള്‍കൊണ്ട് സമ്പുഷ്ടമായതിനാല്‍ ഈ ഹരിതസസ്യം ആമാശയത്തിന്റെ ആരോഗ്യവും കാത്തുസൂക്ഷിക്കും. പാലൂട്ടൂന്ന അമ്മമാര്‍ മുരിങ്ങയില കഴിക്കുന്നതിലൂടെ മുലപ്പാലിന്റെ അളവ് കൂടും. സുഖപ്രസവത്തിനും പ്രസവശുശ്രൂഷയ്ക്കും മുരിങ്ങ അത്യുത്തമമാണ്.

മുരിങ്ങയില ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും മുടിവളർച്ചയ്ക്കുമെല്ലാം ഒരുപോലെ ആരോഗ്യകരമാണ്. ദിവസവും ഒരു പിടി മുരിങ്ങയിലയെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും. പ്രമേഹരോഗികൾ ദിവസവും മുരിങ്ങയില കഴിയ്ക്കുന്നത് പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ സഹായകമാണ്. ഒരു പിടി മുരിങ്ങയില ചൂടുവെള്ളത്തിലിട്ട ശേഷം, ഒരു മണിക്കൂർ കഴിഞ്ഞ് ഈ വെള്ളം കുടിയ്ക്കുന്നതിലൂടെ ഉയർന്ന രക്ത സമ്മർദ്ദം നിയന്ത്രിയ്ക്കാൻ സാധിക്കും.

കാൽസ്യവും ധാതുക്കളും ധാരാളം അടങ്ങിയിരിയ്ക്കുന്നതിനാൽ എല്ലിന്റെ ആരോഗ്യത്തിനും മുരിങ്ങയില ഉത്തമം. ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് മുരിങ്ങ. വിറ്റാമിൻ സിയും ബീറ്റ കരോട്ടിൻ തുടങ്ങിയവും മുരിങ്ങയിൽ ധാരാളമാണ്. അകാലനരയേയും പ്രായാധിക്യം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളേയും മുരിങ്ങ ഇല്ലാതാക്കുന്നു. ഇരുമ്പിന്റെയും ഫോസ്ഫറസിന്റെയും ഒരു കലവറയായ മുരിങ്ങയില നാഡീ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളെയും അകറ്റാൻ സഹായിക്കുന്നു. കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള നാരുകൾ മലബന്ധം പോലുള്ള പ്രശ്നങ്ങളെ അകറ്റാനും നല്ലതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only