20 ഓഗസ്റ്റ് 2021

ഒബിസി ബില്ലിന് അംഗീകാരം; രാഷ്‌ട്രപതി ഒപ്പിട്ടു
(VISION NEWS 20 ഓഗസ്റ്റ് 2021)
ഒബിസി ബില്ലിന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകി. ഭരണഘടയിലെ 105-ാം ഭേദഗതി ബില്ലാണ് നിയമമായി മാറിയത്. പുതിയ ഭേദഗതി പ്രകാരം സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്നവരെ നിശ്ചയിക്കാനുള്ള അധികാരമാണ് ലഭിച്ചത്. ഈ മാസം 11-ാം തീയതിയാണ് പാർലമെന്റിൽ 105-ാം ഭേദഗതി ബില്ല് പാസ്സാക്കിയത്. കേന്ദ്ര നിയമ നീതിന്യായ വകുപ്പാണ് ബില്ല് അവതരിപ്പിച്ചത്. ഭരണഘടനയുടെ 338ബിയിലെ 9-ാം വകുപ്പിന്റെ ഭേദഗതിയാണ് നിയമമായി മാറിയിട്ടുള്ളത്. രാഷ്‌ട്രപതി ഒപ്പിട്ടതോടെ ബില്ല് നിയമമായി മാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only