👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


14 ഓഗസ്റ്റ് 2021

മൊബൈൽ ഉപയോ​ഗിച്ച് സ്റ്റാർട്ടാക്കാം...!! ഓഫും ചെയ്യാം..!! വരുന്നു പുത്തൻതലമുറ ബൈക്കുകൾ
(VISION NEWS 14 ഓഗസ്റ്റ് 2021)
മൊബൈൽ ഉപയോ​ഗിച്ച് സ്റ്റാർട്ട് ചെയ്യാനും ഓഫ് ചെയ്യാനും കഴിയുന്ന സംവിധാനവുമായി റിവോള്‍ട്ട് ഇന്‍റലികോര്‍പ്പിന്‍റെ ഇലക്ട്രിക്ക് ബൈക്കുകൾ വരുന്നു. സ്വൈപ്പ് എന്നാണ് ഈ സംവിധാനത്തിന്‍റേ പേര്. ഈ സംവിധാനത്തിലൂടെ ഉടമകൾക്ക് അവരുടെ സ്മാർട്ട്ഫോൺ ആപ്പ് ഉപയോഗിച്ച് റിവോൾട്ട് ഇലക്ട്രിക് മോട്ടോർസൈക്കിൾ റിമോട്ട് വഴി സ്റ്റാർട്ട് ചെയ്യാൻ കഴിയും.

പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്ററോളം ഓടാന്‍ കഴിവുള്ള AI പ്രവര്‍ത്തനക്ഷമമാക്കിയ RV300, RV400 ബൈക്കുകള്‍ക്ക് 3.24 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററിയാണ് ലഭിക്കുന്നത്. റിവോൾട്ട് RV400 ഇപ്പോൾ 90,799 രൂപയ്ക്കാണ് ഡൽഹിയിൽ വിൽപ്പനയ്ക്ക് എത്തുന്നത്. അഹമ്മദാബാദിൽ 87,000 രൂപയ്ക്കും ബൈക്ക് സ്വന്തമാക്കാം. ഇക്കോ, നോർമൽ, സ്പോർട്ട് എന്നീ മൂന്ന് റൈഡിംഗ് മോഡുകളും റിവോൾട്ട് RV400 പതിപ്പിന്റെ പ്രത്യേകതയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only