👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

30 ഓഗസ്റ്റ് 2021

മരണത്തിൽ ദൂരൂഹത ; ഖബറടക്കിയ മൃതദേഹം ഭാര്യയുടെ പരാതിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു
(VISION NEWS 30 ഓഗസ്റ്റ് 2021)
ഭര്‍ത്താവിനെ സ്വത്തിന് വേണ്ടി ബന്ധുക്കള്‍ കൊലപ്പെടുത്തിയതാണെന്ന ഭാര്യയുടെ ആരോപണത്തെ തുടര്‍ന്ന് ഖബറടക്കിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു. മലപ്പുറം ചേളാരിയിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. ജൂലൈ 31ന് മരിച്ച ചേളാരി സ്വദേശി അബ്ദുല്‍ അസീസിന്‍റെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തത്.

താഴെ ചേളാരി വൈക്കത്തുപാടം മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കിയ മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെയാണ് പുറത്തെടുത്തത്. മൃതദേഹം പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തന്‍റെ ഭര്‍ത്താവിനെ സഹോദരന്‍ കൊലപ്പെടുത്തിയതാണെന്നാണ് ഭാര്യ ആരോപണം ഉന്നയിച്ചത്. വര്‍ഷങ്ങളായി സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അബ്ദുല്‍ അസീസിന്‍റെ സ്വത്തുക്കള്‍ തങ്ങളറിയാതെ കൈമാറ്റം നടത്തിയെന്നും വീട്ടുകാര്‍ ആരോപിക്കുന്നു. അസീസിന്‍റെ മരണ വിവരം മറച്ചുവെക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only