👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

26 ഓഗസ്റ്റ് 2021

പാലക്കാട് ബസ് സ്റ്റാന്റിൽ ബസ്സ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി
(VISION NEWS 26 ഓഗസ്റ്റ് 2021)
പാലക്കാട് ചെർപ്പുളശേരി ബസ് സ്റ്റാന്റിൽ ബസ്സ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടി. സമയത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ആൾക്കൂട്ടത്തിൽ ചിലർ തടയാൻ ശ്രമിച്ചെങ്കിലും കാക്കിയുടുപ്പ് അണിഞ്ഞ ചിലർ ഇവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഇന്ത്യൻ ബസിലെ ഡ്രൈവറും കണ്ടക്ടറും ചേർന്ന് പികെഎസ് ബസ്സിലെ ഡ്രൈവറായ ഷഫീഖിനെ ലിവർ കൊണ്ടും കൈകൊണ്ടും പൊതുജനങ്ങളുടെ മുന്നിൽവെച്ച് അടിച്ച് അവശനാക്കി. 

ഷെഫീഖിന്റെ പരാതിയിൽ പ്രതികളായ ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only