👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 ഓഗസ്റ്റ് 2021

പ്രവാസികൾ പ്രതിസന്ധിയിൽ; സൗദിയിൽ ഷോപ്പിങ് മാളുകളിൽ സ്വദേശിവൽക്കരണം നിലവിൽ വന്നു
(VISION NEWS 06 ഓഗസ്റ്റ് 2021)
സൗദിയിൽ ഷോപ്പിങ് മാളുകളിൽ സ്വദേശിവൽക്കരണം നിലവിൽ വന്നു. ഒരു വർഷത്തെ സാവകാശം ബുധനാഴ്ച അവസാനിച്ചതോടെ അഡ്മിനിസ്ട്രേഷൻ ഉൾപ്പെടെ മുഴുവൻ തൊഴിലുകളും സ്വദേശിവൽക്കരിച്ചു.

ശുചീകരണം, വിനോദ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾ, കയറ്റിറക്ക് എന്നീ വിഭാഗങ്ങൾ മാത്രമേ സൗദിവൽക്കരണത്തിൽനിന്ന് ഒഴിവാക്കിയിട്ടുള്ളു. എന്നാൽ ഈ വിഭാഗം തൊഴിലാളികളുടെ എണ്ണം ഒരു ഷിഫ്റ്റിൽ ജോലി ചെയ്യുന്ന മൊത്തം തൊലിലാളികളുടെ 20 ശതമാനത്തിനും കൂടാൻ പാടില്ല എന്ന നിബന്ധനയുണ്ട്.

സ്വദേശിവൽക്കരണം കർശനമാക്കിയതോടെ ഈ രംഗത്ത് ജോലി ചെയ്തിരുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾക്കു ജോലി നഷ്ടമായി. സമസ്ത മേഖലകളിലും സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത് ശക്തമായതിനാൽ ഇവർക്ക് മറ്റു ജോലി കണ്ടെത്തുക ശ്രമകരമാണ്. നിയമം ലംഘിച്ച് ജോലി ചെയ്യുന്ന വിദേശികളെ കണ്ടെത്താൻ പരിശോധനയും ശക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only