👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

07 ഓഗസ്റ്റ് 2021

ഈ നമ്പര്‍ കയ്യിലുണ്ടോ? വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സ്ആപ്പിലും കിട്ടും
(VISION NEWS 07 ഓഗസ്റ്റ് 2021)


ന്യൂഡല്‍ഹി. വാട്‌സ്ആപ്പിലൂടേയും ഇനി കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലുള്ള ''My Gov Corona help desk '' സംവിധാനത്തിലൂടെയാണ് സര്‍ട്ടിഫിക്കറ്റ് വാട്സ്ആപ്പില്‍ എത്തിക്കുന്നത്. വാക്‌സിന്‍ എടുക്കാനായി കോവിന്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലാണ് ഈ സേവനം ലഭ്യമാകുക

വാട്‌സാപ്പില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ചെയ്യേണ്ടത്.

  • 9013151515 എന്ന നമ്പര്‍ സേവ് ചെയ്യുക

  1. വാട്‌സ് ആപ്പില്‍ നിന്നും ഈ നമ്പറിലേക്ക് download certificate എന്ന് മെസേജ് അയക്കുക

  1. ഫോണില്‍ ലഭിക്കുന്ന ഒടിപി വാട്‌സ്ആപ്പ് മെസേജായി നല്‍കുക. 

  1. കോവിനില്‍ രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ മറുപടിയായി ലഭിക്കും

  1. നിങ്ങളുടെ പേരിനു നേരേയുള്ള നമ്പര്‍ ടൈപ്പ് ചെയ്താല്‍ സര്‍ട്ടിഫിക്കറ്റ് പിഡിഎഫ് രൂപത്തില്‍ ലഭിക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only