20 ഓഗസ്റ്റ് 2021

വ്യോമസേന വിമാനം കാബൂളിലെത്തി; മലയാളികളടക്കമുള്ളവരുമായി ഇന്ന് തിരികെയെത്താൻ സാധ്യത
(VISION NEWS 20 ഓഗസ്റ്റ് 2021)അഫ്ഗാനിസ്ഥാനില്‍ നിന്ന്‌ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ വിമാനം കാബൂളില്‍ എത്തി. മലയാളികളടക്കമുള്ളവരുമായി വിമാനം ഇന്ന് മടങ്ങിയെത്തിയേക്കും. ഇതുവരെ സെക്യൂരിറ്റി ക്ലിയറന്‍സ് കിട്ടിയിട്ടില്ല. ഗുരുദ്വാരയില്‍ കുടുങ്ങിയ 70 ഓളം പേരെ കാബൂളിലെ സുക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ഇവരെ വിമാനത്താവളത്തിലെത്തിച്ച് ഇന്ത്യയിലേക്ക് അവരുമായി ഇന്ന് തന്നെ മടങ്ങാനാകുമെന്നാണ് പ്രതീക്ഷ.വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനമാണ് കാബൂളില്‍ എത്തിയിരിക്കുന്നത്. അവിടെയുള്ള മലയാളികളടക്കമുള്ള 70ഓളം പേരെ ഒഴിപ്പിക്കാനാണ് നീക്കം. കാബൂളില്‍ നിന്ന് എപ്പോൾ ഒഴിപ്പിക്കലുണ്ടാകുമെന്ന വ്യക്തമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only