👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


27 ഓഗസ്റ്റ് 2021

'ആശങ്ക വേണ്ട, അതീവജാ​ഗ്രത വേണം'; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രി വീണ ജോർജ്
(VISION NEWS 27 ഓഗസ്റ്റ് 2021)
സംസ്ഥാനത്തെ കൊവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെന്നും ആരോ​ഗ്യമന്ത്രി വീണ ജോർജ്. നിലവിൽ ആശങ്കപ്പെടേണ്ടതില്ല, അതീവ ജാ​ഗ്രതയാണ് വേണ്ടത്. കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാ​ഗ്രത വേണം. കൊവിഡ് വ്യാപനം ഒഴിവാക്കാൻ പരമാവധി യാത്രകൾ കുറയ്ക്കണം. ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതും പൊതുപരിപാടികളും ഒഴിവാക്കണം.

ട്രിപ്പിൾ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ തുടരും. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ഉണ്ടാകും. കേരളം പരമാവധി രോ​ഗബാധിതരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനത്തിലാണ്. ഇവിടെ മരണ നിരക്കും വളരെ കുറവാണ്.

ഏറ്റവും നന്നായി കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളമാണ്. ദേശീയ ശരാശരിയേക്കാൾ മുകളിലാണ് ഇവിടെ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം. 6ൽ 1 കേസ് എന്ന നിലയ്ക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ട്. 18 വയസിനു മുകളിലുള്ള 70.24% പേർക്കും ആദ്യഡോസ് വാക്സീൻ നൽകി. 25.51% പേർക്ക് ഇതുവരെ രണ്ടാം ഡോസ് നൽകി. മരണസംഖ്യ ഏറ്റവും കുറവ് കേരളത്തിലാണ്. കേരളം കൊവിഡിനെ കൈകാര്യം ചെയ്യുന്ന രീതി ശാസ്ത്രീയമാണ്. ബ്രെക് ത്രൂ ഇൻഫെക്ഷൻ പഠനം നടത്തിയ സംസ്ഥാനമാണ് കേരളം. ഇവിടെ ഐസിയു, വെന്റിലേറ്റർ, ആശുപത്രി ആവശ്യം വരുന്നവരുടെ എണ്ണം വളരെ കുറവാണ്. നിലവിൽ പൊതുമേഖലയിൽ 75% വെന്റിലേറ്റർ, 43% ഐസിയു ഒഴിവുണ്ട്. 281 സ്വാകാര്യ ആശുപത്രികൾ ഇതിനു പുറമെ ഉണ്ട്. 

വാക്സിൻ എടുത്തവർക്ക് രോഗതീവ്രത കുറവാണ്. ഹോം ഐസൊലേഷൻ പൂർണ തോതിൽ ആകണം. അല്ലാത്തവർ മാറ്റ് കേന്ദ്രങ്ങളിലേക്ക് മാറണം. സത്യസന്ധവും സുതാര്യവുമായാണ് കാര്യങ്ങൾ ചെയ്യുന്നത്. വീട്ടിൽ സൗകര്യം ഇല്ലാത്തവർ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറണം. മൂന്നാം തരംഗം തുടങ്ങിയോ എന്നത് ആരോഗ്യവകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only