👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

10 ഓഗസ്റ്റ് 2021

കൊവിഡ് നിയമലംഘനം; കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങളോട് അഭിപ്രായം തേടി
(VISION NEWS 10 ഓഗസ്റ്റ് 2021)
കേന്ദ്രം കൊവിഡ് മാനദണ്ഡം ലംഘന കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങളോട് അഭിപ്രായം തേടി കേന്ദ്ര സര്‍ക്കാര്‍. കോടതിയിൽ കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് കേന്ദ്രം അഭിപ്രായം തേടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.

കേസുകൾ പിൻവലിക്കുന്നതിൽ നിയമ തടസ്സമില്ലെന്നാണ് നിയമവകുപ്പ് പറയുന്നത്. എന്നാല്‍, രോഗവ്യാപന സാഹചര്യത്തിൽ കേസ് പിൻവലിക്കുന്നത് അഭികാമ്യമാവില്ലെന്നും വകുപ്പ് നിയമോപദേശം നല്‍കുന്നു. അന്തിമ തീരുമാനം ആഭ്യന്തര വകുപ്പിന് വിട്ടു. രണ്ടാം ഘട്ട ലോക് ഡൗണിൽ 17 ലക്ഷത്തിലധികം കേസുകളാണ് സംസ്ഥാനത്ത് പൊലീസ് രജിസ്റ്റർ ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only