24 ഓഗസ്റ്റ് 2021

തൃശൂരില്‍ ഇന്ന് ഓണ്‍ലൈനില്‍ പുലികള്‍ ഇറങ്ങും
(VISION NEWS 24 ഓഗസ്റ്റ് 2021)


https://flawerosion.com/rra4ftpk?key=cba452b412c6c33678ab4f57d3bf1b28


തൃശൂരില്‍ ഇന്ന് ഓണ്‍ലൈനായി പുലികള്‍ ഇറങ്ങും. പൊതുജനങ്ങള്‍ക്കായി ഇന്ന് വൈകീട്ട് മൂന്നു മണി മുതല്‍ നാല് വരെ അയ്യന്തോള്‍ ദേശത്തിന്റെ ഫേയ്സ്ബുക്ക് പേജിൽ പുലിക്കളിയുടെ തത്സമയ സംപ്രേഷണമുണ്ടാകും. സ്വരാജ് റൗണ്ടില്‍ ചടങ്ങ് നിര്‍വ്വഹിക്കാന്‍ ഒറ്റപ്പുലിയും ഇറങ്ങും.

കൊവിഡ് സാഹചര്യമായതിനാല്‍ ഇക്കുറിയും സ്വരാജ് റൗണ്ടിലിറങ്ങുന്ന പുലികളെ കാണാന്‍ തൃശൂരുകാര്‍ക്ക് കഴിയില്ല. നടുവിലാല്‍ ഗണപതിക്ക് തേങ്ങ ഉടച്ചാണ് സാധാരണ പുലികള്‍ റൗണ്ടിലിറങ്ങാറ്. ആ പതിവ് തെറ്റാതിരിക്കാന്‍ വീയൂര്‍ ദേശത്തു നിന്ന് ഒരു പുലിയെത്തി നടുവിലാല്‍ ഗണപതിക്കു മുന്നില്‍ തേങ്ങ ഉടയ്ക്കും. ആറ് പുലികളും അഞ്ച് മേളക്കാരു മാണ് സംഘത്തിലുണ്ടാവുക. പുലിക്കളി ചിത്രീകരിക്കുന്നിടത്തേക്ക് 10 കമ്മിറ്റിക്കാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only